Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യപ്പസന്നിധിയില്‍ യേശുദാസ് പാടി

ശബരിമല: എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗാനഗന്ധര്‍വന്‍ അയ്യപ്പസന്നിധിയില്‍ പാടാനെത്തി. കഠിനവ്രതാനുഷ്ഠാനത്തിന് ശേഷമാണ് യേശുദാസ് ഇരുമുടിക്കെട്ടുമേന്തി തന്റെ മൂന്ന് മക്കളോടൊപ്പം അയ്യപ്പസന്നിധിയില്‍ എത്തിയത്.

അയ്യപ്പദര്‍ശനത്തിന് ശേഷം യേശുദാസും മക്കളായ വിജയ്, വിശാല്‍, വിനോദ് എന്നിവരും അയ്യപ്പഗീതങ്ങള്‍ പാടി. മകരജ്യോതികാണാന്‍ ഭക്തര്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന വേളയിലായിരുന്നു യേശുദാസിന്റെ ഗാനാര്‍ച്ചന.

ശരണമയ്യപ്പാ...സ്വാമി ശരണമയ്യപ്പാശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പാ... എന്ന ഗാനത്തോടെയായിരുന്നു തുടക്കം. യേശുദാസിന്റെ സംഗീതക്കച്ചേരി കേള്‍ക്കാന്‍ ഭക്തര്‍ ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടി. തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാമായി രണ്ടു മണിക്കൂര്‍ നേരം യേശുദാസ് പാടി.

മരങ്ങളെയും മൃഗങ്ങളെയും നശിപ്പിച്ചുകൊണ്ടുള്ള ഒരു വികസനവും ശബരിമലയില്‍ വേണ്ടെന്ന് യേശുദാസ് പിന്നീട് പറഞ്ഞു. കാനനവാസാ...അയ്യപ്പാ, കലിയുഗവരദാ അയ്യപ്പാ എന്നാണ് പാടിയിട്ടുള്ളത്. പക്ഷെ കാനനഭംഗിയല്ല, കോണ്‍ക്രീറ്റ് ഭംഗിയാണ് ഇവിടെ കണ്ടതെന്ന് യേശുദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+