കോണ്‍ഗ്രസ്- എന്‍സിപി സഖ്യം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
മറ്റ് കക്ഷികളുമായി കൂടിച്ചേര്‍ന്ന് മതേതരജനാധിപത്യസഖ്യമുണ്ടാക്കുമെന്നും സോണിയാഗാന്ധിയും ശരദ്പവാറും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ക്കുന്ന മുന്‍ലോക്സഭാ സ്പീക്കര്‍ പി.എ. സാംഗ്മ, വി.സി. ശുക്ല എന്നിവര്‍ എന്‍സിപിയില്‍ നിന്നും പുറത്തുപോകുമെന്ന് ഉറപ്പായി.
സാംഗ്മ ജനവരി 19ന് ദില്ലിയില്‍ തന്റെ നിലപാട് പ്രഖ്യാപിയ്ക്കുമെന്നറിയുന്നു. സോണിയാഗാന്ധി കഴിഞ്ഞ ദിവസം ശരദ്പവാറിന്റെ വീട്ടിലെത്തി അദ്ദേഹവുമായി 50 മിനിറ്റ്നേരം കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യംരൂപവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഇരുവരും അറിയിച്ചു.












Click it and Unblock the Notifications