വിദേശനിക്ഷേപം 100 ശതമാനമാവാം
ദില്ലി: എണ്ണവിപണിയില്‍ വിദേശ മൂലധനം 100 ശതമാനം വരെ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ശാസ്ത്ര-സാങ്കേതിക ജേണലുകള്‍ക്ക് 100 ശതമാനം വരെ വിദേശനിക്ഷേപമാകാം.
പെട്രോളിയം വിപണനമേഖലയിലും എണ്ണ-പ്രകൃതിവാതക പൈപ്പ് ലൈനുകളുടെ മേഖലയിലുമാണ് 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിരിയ്ക്കുന്നത്. സ്വകാര്യബാങ്കുകള്‍ക്ക്വിദേശനിക്ഷേപപരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
അതേ സമയം ഇന്‍ഷ്വറന്‍സ്, ടെലികോം മേഖലയില്‍ വിദേശനിക്ഷേപപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇന്‍ഷ്വറന്‍സ് മേഖലയില്‍ ഇപ്പോഴത്തെ വിദേശനിക്ഷേപപരിധി 26 ശതമാനമാണ്. അതില്‍ മാറ്റം വരുത്തില്ല.












Click it and Unblock the Notifications