ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
അങ്കമാലി: ദേശീയപാത 47ല്‍ എളവൂര്‍ കവലയില്‍ മിനിലോറിയും തമിഴ്നാട് രജിസ്ട്രേഷനുള്ള ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
ചാലക്കുടി അടിച്ചിലി കുണ്ടുമറ്റത്തില്‍ പരേതനായ കറുപ്പന്‍ മകന്‍ വേണു(48), തമിഴ്നാട് തിരുവാരൂര്‍ പഴയ ളാലം സ്വദേശി ജയശീലന്‍(28) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ മിനിലോറി ഡ്രൈവര്‍ കല്ലേറ്റുങ്കര നടുവത്തറ വീട്ടില്‍ പ്രദീഷ്(29), ചാലക്കുടി കരൂര്‍ തച്ചനാടന്‍ രാജന്‍(33), കരൂര്‍ ഞാര്‍ളി വീട്ടില്‍ ജോമേഷ്(18) എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications