നന്ദിപ്രമേയ ചര്‍ച്ച: ഐ ഗ്രൂപ്പ് വിട്ടുനില്‍ക്കും
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
ജനവരി 15 വ്യാഴാഴ്ച കെ. കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ബജറ്റ് ചര്‍ച്ചയ്ക്ക് മുമ്പ് കേരളത്തിലെ പാര്‍ട്ടിയിലെപ്രശ്നങ്ങളിന്മേല്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെതിരെ നീക്കം നടത്താനും യോഗം തീരുമാനിച്ചു.
വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ് തയ്യാറാക്കിയപ്പോള്‍ അതില്‍ ഐ ഗ്രൂപ്പില്‍ പെട്ടവരാരും പേര് നല്‍കാന്‍ തയ്യാറായില്ല.
അതേ സമയം സബ്മിഷനുകളും ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങളും ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ നിയമസഭയില്‍ അവതരിപ്പിക്കും.












Click it and Unblock the Notifications