ഫോറസ്റ് കണ്‍സര്‍വേറ്ററെ ബന്ദിയാക്കി
കണ്ണൂര്‍: വാഗ്ദാന ലംഘനം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആദിവാസികള്‍ കണ്ണൂരിലെ താണയില്‍ ആദിവാസികള്‍ ഫോറസ്റ് കണ്‍സര്‍വേറ്ററെ ബന്ദിയാക്കി.
ജനവരി 16 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ഓഫീസിലെത്തിയ ആദിവാസികള്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉദ്യോഗസ്ഥനെ ഓഫീസില്‍ ബന്ദിയാക്കിയത്. 2002ല്‍ ചതിരൂര്‍ മലയില്‍ നടന്ന സമരം അവസാനിപ്പിക്കുമ്പോള്‍ നടപ്പിലാക്കാമെന്നേറ്റിരുന്ന ഒത്തുതീര്‍പ്പ് ധാരണ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആദിവാസികള്‍ ഫോറസ്റ് കണ്‍സര്‍േവറ്റര്‍ സി. പി. കേശവനെ ബന്ദിയാക്കിയത്.
ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ബന്ദിയാക്കപ്പെട്ട് അരമണിക്കൂറിന് ശേഷം പൊലീസ് സ്ഥലത്തെത്തി ആദിവാസികളെ അറസ്റ് ചെയ്തു നീക്കി.












Click it and Unblock the Notifications