ലീഡറുടെ അടുത്ത പ്രഖ്യാപനം തിങ്കളാഴ്ച
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഐ ഗ്രൂപ്പിന്റെ അടുത്ത നീക്കമെന്തെന്ന് ജനവരി 19 തിങ്കളാഴ്ച പ്രഖ്യാപിയ്ക്കും.
തിങ്കളാഴ്ച ഐ ഗ്രൂപ്പിന്റെ വിപുലമായ യോഗമാണ് കെ. കരുണാകരന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്. ജനവരി 15 വ്യാഴാഴ്ച ചേര്‍ന്ന ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗത്തിലാണ് നിയമസഭയില്‍ ഗവര്‍ണറുടെ നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ഉണ്ടായത്.
പക്ഷെ തിങ്കളാഴ്ചത്തെ യോഗത്തെ കൂടുതല്‍ ഗൗരവമായാണ് രാഷ്ട്രീയവൃത്തങ്ങള്‍ കാണുന്നത്. അതിന് മുമ്പ് ഹൈക്കമാന്റിന് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെ. കരുണാകരന്‍ കടുത്ത യുദ്ധപ്രഖ്യാപനം തന്നെ തിങ്കളാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications