മാമന്‍ മത്തായിക്ക് സഭ ആദാരഞ്ജലി അര്‍പ്പിച്ചു
തിരുവനന്തപുരം: അന്തരിച്ച എംഎല്‍എ മാമന്‍ മത്തായിക്ക് നിയമസഭ ആദാരഞ്ജലികള്‍ അര്‍പ്പിച്ചു. മാമന്‍ മത്തായിക്ക് ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷം സഭ പിരിഞ്ഞു.
നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ജനവരി 16 വെള്ളിയാഴ്ച സ്പീക്കര്‍ വക്കം പുരുഷോത്തമനാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. അര്‍പ്പണബോധമുള്ള സാമാജികനായിരുന്നു മാമന്‍ മത്തായിയെന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാമന്‍ മത്തായി എന്നും മുന്‍നിരയിലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അനുസ്മരിച്ചു.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദനും വിവിധ കക്ഷി നേതാക്കളും മാമന്‍ മത്തായിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിച്ചു.












Click it and Unblock the Notifications