മാറാട്: സര്‍ക്കാരിനെതിരെ അരയസമാജവും
തിരുവനന്തപുരം: മുസ്ലിം മതമൗലികവാദികളുടെ സമ്മര്‍ദത്തിന് വിധേയമായി സര്‍ക്കാരും പൊലീസും മാറാട് പ്രശ്നത്തില്‍ ഹിന്ദുക്കളെ വിഡ്ഢികളാക്കുകയാണെന്ന് അരയസമാജം സെക്രട്ടറി ടി. സുരേഷ് പറഞ്ഞു.
മാറാട് പ്രശ്നം പരിഹരിക്കുന്നതിനായി എത്തിച്ചേര്‍ന്ന ഒത്തുതീര്‍പ്പ് ധാരണ സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മാറാട് കൂട്ടക്കൊലയെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് ജനവരി ഹിന്ദു നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന ധര്‍ണയ്ക്ക് അരയസമാജത്തിന്റെ പിന്തുണയുണ്ടെന്ന് സുരേഷ് പറഞ്ഞു.












Click it and Unblock the Notifications