രോഗിക്ക് രോഗ രേഖകള്‍ നല്‍കണമെന്ന് വിധി
കൊച്ചി: രോഗിക്കോ രോഗിയുടെ ബന്ധുക്കള്‍ക്കോ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ നിന്നും രോഗിയുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കല്‍ രേഖകളും ലഭിക്കുന്നതിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കോയമ്പത്തൂര്‍ സ്വദേശി എം. പി. രാജപ്പന്‍ ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജിയിന്മേല്‍ ജസ്റിസ് എം. രാമചന്ദ്രന്‍നായര്‍ പുറപ്പെടുവിച്ച വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2003 ഏപ്രിലില്‍ ഹര്‍ജിക്കാരന്റെ മകള്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ചികിത്സയെ തുടര്‍ന്ന് മരിച്ചിരുന്നു. മരണകാരണം ദുരൂഹമായി അവശേഷിച്ചതിനെ തുടര്‍ന്ന് രാജപ്പന്‍ തന്റെ മകളുടെ മുഴുവന്‍ മെഡിക്കല്‍ റെക്കോഡുകളും നല്‍കണമെന്ന് ആവശ്യപ്പെട്ടു. രോഗിയല്ലാത്ത ഒരാള്‍ക്ക് റെക്കോഡുകള്‍ നല്‍കാനാവില്ലെന്ന് ഇന്‍സ്റിറ്റ്യൂട്ട് അധികൃതര്‍ ശഠിച്ചതോടെ രാജപ്പന്‍ കോടതിയെ സമീപിച്ചു.
റെക്കോഡുകളിലെ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയാവുമെന്ന ഇന്‍സ്റിറ്റ്യൂട്ട് അധികൃതരുടെ നിലപാട് കോടതി നിരാകരിച്ചു. മുഴുവന്‍ റെക്കോഡുകളും ഹര്‍ജിക്കാരന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications