ശബരിമല:വരുമാനം 50 കോടി കവിഞ്ഞു
ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല ക്ഷേത്രത്തിലെ വരവ് 50 കോടി കവിഞ്ഞു.
ജനവരി 14വരെയുള്ള കണക്കനുസരിച്ച് 50.68 കോടി രൂപയാണ് മൊത്തം വരവെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് കോടിയോളം രൂപ കൂടുതലാണിത്.
മണ്ഡലം 41 വരെ 36.09 കോടി രൂപയുടെയും ജനവരി ഒന്ന് മുതല്‍ 14 വരെ 14.59 കോടി രൂപയുടെയും വരവാണ് ഉണ്ടായത്. ഈ സീസണില്‍ ആദ്യമായാണ് ദേവസ്വം ബോര്‍ഡ് വരവിന്റെ കണക്ക് പുറത്ത് വിടുന്നത്. എന്നാല്‍ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടില്ല.












Click it and Unblock the Notifications