സൂപ്പിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയും
കണ്ണൂര്‍: ജനവരി 20 മുതല്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയെ ഔദ്യോഗിക, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷ് പറഞ്ഞു.
സംസ്ഥാനത്ത് ബിഎഡ് കോളജുകള്‍ അനുവദിക്കുന്നതില്‍ സൂപ്പി അഴിമതി കാട്ടിയതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടയുന്നത്. സ്വകാര്യ ചടങ്ങുകളൊഴികെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് രാജേഷ് പറഞ്ഞു.












Click it and Unblock the Notifications