ബിഎഡ് കോളജ് അനുവദിച്ചത് സമ്മര്‍ദം മൂലം
തിരുവനന്തപുരം: വിവിധ കേന്ദ്രങ്ങളില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദം മൂലമാണ് കൂടുതല്‍ ബിഎഡ് കോളജുകള്‍ക്ക് അനുമതി നല്‍കിയതെന്നും സമ്മര്‍ദം ചെലുത്തിയവര്‍ ഇപ്പോള്‍ തന്നെ വിമര്‍ശിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു.
സര്‍ക്കാര്‍ തലത്തിലും രാഷ്ട്രീയ തലത്തിലും കൂടുതല്‍ ബിഎഡ് കോളജുകള്‍ അനുവദിക്കാന്‍ കടുത്ത സമ്മര്‍ദമാണുണ്ടായത്. 21 ബിഎഡ് കോളജുകള്‍ കൂടി അനുവദിക്കുക മാത്രമേ തനിക്ക് മുന്നില്‍ പോംവഴിയുണ്ടായിരുന്നുള്ളൂ. കൂടുതലായി അനുവദിച്ച 21 കോളജുകളില്‍ അഞ്ചെണ്ണത്തിന് മന്ത്രിസഭയുടെ അംഗീകാരമുണ്ടായിരുന്നു.
കൂടുതല്‍ ബിഎഡ് കോളജുകള്‍ അനുവദിച്ചതില്‍ തനിക്ക് വ്യക്തിപരമായി യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. ഈ പ്രശ്നത്തില്‍ തന്നെ ബലിയാടാക്കാനാണ് ചിലരുടെ ശ്രമം. ഇത്തരം കാര്യങ്ങളില്‍ ഇനി സൂക്ഷിച്ചേ ഇടപെടാന്‍ പാടുള്ളൂ എന്ന പാഠമാണ് ഈ പ്രശ്നത്തില്‍ നിന്നും താന്‍ പഠിച്ചത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്ലസ് ടു സ്കൂള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നേട്ടമുണ്ടാക്കിയവരാണ് ഇപ്പോള്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതില്‍ നിന്ന് വ്യത്യസ്തമായി സുതാര്യമായാണ് ബിഎഡ് കോളജുകള്‍ അനുവദിച്ചത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications