വിപ്രോ കൊച്ചിയില്‍ ഓഫീസ് തുടങ്ങുന്നു
കൊച്ചി: കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കില്‍ വിപ്രോ ടെക്നോളജീസ് സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ് സെന്റര്‍ തുടങ്ങുന്നു.
ഇതുസംബന്ധിച്ച് കമ്പനി ഉദ്യോഗസ്ഥരും സംസ്ഥാന ഐടി വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി. ഔദ്യോഗികമായ പ്രഖ്യാപനം അടുത്തുതന്നെയുണ്ടാവും.
ഇന്‍ഫോപാര്‍ക്കില്‍ 25,000 ചതുരശ്രഅടി സ്ഥലം വാങ്ങാനാണ് വിപ്രോയുടെ പദ്ധതി. ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് താത്കാലികമായിരിക്കും. പിന്നീട് ഓഫീസ് കമ്പനിയുടെ കെട്ടിടത്തിലേക്ക് മാറ്റും.
ഐടി രംഗത്തെ മറ്റൊരു പ്രമുഖ കമ്പനിയായ ഇന്‍ഫോസിസ് ടെക്നോളജീസ് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഓഫീസ് തുടങ്ങുന്നതിന് പിന്നാലെയാണ് വിപ്രോയും കേരളത്തിലെത്തുന്നത്.
ബാംഗ്ലൂരില്‍ ഈയിടെ നടന്ന ഐടി. കോമില്‍ വിവരസാങ്കേതികവിദ്യാമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും വിപ്രോയുടെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വിപ്രോ കേരളത്തില്‍ ഓഫീസ് തുടങ്ങുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്.












Click it and Unblock the Notifications