ബിജെപി സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
കോട്ടയം: ബിജെപി സംസ്ഥാന കമ്മിറ്റി യോഗം ജനവരി 17 ശനിയാഴ്ച കോട്ടയത്ത് ആരംഭിച്ചു.
കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ളയാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത്. കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള പത്മനാഭാചാര്യയുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്.
എറണാകുളം തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വെയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കുന്നതു സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.












Click it and Unblock the Notifications