Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം: മദ്രസ അധ്യാപകനെതിരെ കേസ്

കാസര്‍കോട്: എട്ടു വയസുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മദ്രസ അധ്യാപകനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.

ഇരിയണ്ണിയിലെ ഇസ്ലത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും കണ്ണൂര്‍ ജില്ലയിലെ മൗവഞ്ചേരി സ്വദേശിയുമായ അബ്ദുള്‍ റഹ്മാനെതിരെയാണ് കോടതിയുടെ നിര്‍ദേശ പ്രകാരം കേസ് ചാര്‍ജ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.

മദ്രസ നടത്തുന്ന ജുമാഅത്ത് കമ്മിറ്റിക്ക് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് അബ്ദുള്‍ റഹ്മാനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ജനവരി 11ന് അബ്ദുള്‍ റഹ്മാന്‍ പെണ്‍കുട്ടിയെ ക്ലാസ്മുറിയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

പീഡനം നടന്നുവെന്ന പരാതിയെ തുടര്‍ന്ന് നേരത്തെ ഒരു സംഘം പേര്‍ അബ്ദുള്‍ റഹ്മാനെ കൈയേറ്റം ചെയ്തിരുന്നു. അബ്ദുള്‍ റഹ്മാന്റെ താടിയും മുടിയും സംഘം വടിച്ചുകളഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

അബ്ദുള്‍ റഹ്മാനെ കൈയേറ്റം ചെയ്തതിന് സ്ഥലത്തെ ഒരു ക്ലബിന്റെ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+