മുരളി എഐസിസി നേതാക്കളെ കാണും
ദില്ലി: കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ജനവരി 17 ശനിയാഴ്ച കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയോഗിക്കപ്പെട്ട എഐസിസി ഉപസമിതി അംഗങ്ങളായ നേതാക്കളുമായി ചര്‍ച്ച നടത്തും.
സമിതി ചെയര്‍മാന്‍ പ്രണബ് മുക്കര്‍ജി, സമിതി അംഗവും കേരളത്തിന്റെചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുമായിട്ടാണ് മുരളി ചര്‍ച്ച നടത്തുന്നത്.
കേരളത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഏതാണ്ട് അവസാനിച്ചതാണെങ്കിലും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ നിര്‍ദേശം അനുസരിച്ചാണ് എഐസിസി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതെന്ന് മുരളി വ്യക്തമാക്കി.












Click it and Unblock the Notifications