കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്തലോട്ട് കുഞ്ഞമ്പു അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ് നേതാവും സ്വാതന്ത്യ്രസമരസേനാനിയും മുന്‍മന്ത്രിയുമായ കാന്തലോട്ട് കുഞ്ഞമ്പു (87) അന്തരിച്ചു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായിരുന്ന ചികിത്സയിലായിരുന്നു അദ്ദേഹം. ജനവരി 16 വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.

ശനിയാഴ് ഉച്ചയ്ക്ക് 12 മണി വരെ പാപ്പിനിശേരി വെസ്റിലെ വീട്ടിലും 12. 30 മുതല്‍ മൂന്ന് മണി വരെ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം മൂന്നരയ്ക്ക് പയ്യാമ്പലത്ത് നടക്കും.

മലബാറില്‍ മഹിളാ സംഘടന കെട്ടിപ്പടുക്കാന്‍ മുന്‍കൈയെടുത്ത യശോദ ടീച്ചറാണ് ഭാര്യ. മക്കളില്ല. മുന്‍ നക്സലൈറ്റ് നേതാവ് പരേതനായ കാന്തലോട്ട് കരുണന്‍ സഹോദരനാണ്.

110 ദിവസം നീണ്ടുനിന്ന ആറോണ്‍ കമ്പനി സമരത്തിന് നേതൃത്വം നല്‍കിയാണ് കാന്തലോട്ട് കുഞ്ഞമ്പു നേതാവെന്ന നിലയില്‍ പ്രശസ്തനാവുന്നത്. കോണ്‍ഗ്രസിസെ സോഷ്യലിസ്റ് ചേരിയിലായിരുന്ന അദ്ദേഹം പിന്നീട് കമ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1946 ല്‍ നടന്ന കരിവെള്ളൂര്‍ സമരത്തില്‍ പങ്കെടുത്തു. മാവിച്ചേരി കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞു.

കമ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ നിന്ന കുഞ്ഞമ്പു 1977ല്‍ നാദാപുരം മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ വനംമന്ത്രിയായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X