സഞ്ചരിക്കുന്ന കക്കൂസുകള്‍ വരുന്നു
തിരുവനന്തപുരം: നഗരത്തിലെ കക്കൂസും മൂത്രപ്പുരയുമില്ലാത്ത സ്ഥലങ്ങളില്‍ സഞ്ചരിക്കുന്ന കക്കൂസുകള്‍ ആരംഭിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിഗണിക്കുന്നു.
ഫൈബര്‍ ഗ്ലാസും റീഇന്‍ഫോഴ്സ്ഡ് പ്ലാസ്റിക്കും സ്റീലും ഉപയോഗിച്ച് നിര്‍മിക്കുന്ന വാനുകളാണ് സഞ്ചരിക്കുന്ന കക്കൂസുകളായി പ്രവര്‍ത്തിക്കുക. പാശ്ചാത്യ, ഇന്ത്യന്‍ ടോയ്ലറ്റുകളും ഷവര്‍ ബാത്തുകളും മൂത്രപ്പുരയും വാഷ് ബേസിനുകളു കണ്ണാടികളും ഈ വാനുകളിലുണ്ടാവും.
2000 ലിറ്റര്‍ ശേഷിയുള്ള ടാങ്കുകള്‍ വാനിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കും. ദിവസം 700 പേര്‍ക്ക് ഈ സഞ്ചരിക്കുന്ന കക്കൂസുകള്‍ ഉപയോഗിക്കാനാവും. ആശുപത്രി പരിസരങ്ങള്‍, മാര്‍ക്കറ്റ്, ഉത്സവസ്ഥലങ്ങള്‍ തുടങ്ങിയ ഒട്ടേറെ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ ഈ വാനുകള്‍ പാര്‍ക്ക് ചെയ്യും.
ഒരു ബാംഗ്ലൂര്‍ കമ്പനിയാണ് പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ചത്. മ്യൂസിയം, പാളയം, സ്റാച്യു, കിഴക്കേ കോട്ട, ചാല, കോവളം, വര്‍ക്കല നഗരത്തിലെ15 സ്ഥലങ്ങളിലാണ് സഞ്ചരിക്കുന്ന കക്കൂസുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
കക്കൂസ് ഉപയോഗിക്കുന്നതിന് ആളുകളില്‍ നിന്നും പണം വാങ്ങും. ആറ് സീറ്റുള്ള വാനിന് മൂന്ന് ലക്ഷവും 14 സീറ്റുള്ള വാനിന് 5.5 ലക്ഷവുമാണ് ചെലവ്.
പൊതു കക്കൂസുകള്‍ സ്ഥാപിക്കുന്നതിന് കോര്‍പ്പറേഷന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. അതേ സമയം സഞ്ചരിക്കുന്ന കക്കൂസുകള്‍ തുടങ്ങുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയുടെ ആവശ്യമില്ല.












Click it and Unblock the Notifications