കേരളത്തിലെ മുഖ്യശത്രു സിപിഎം അല്ലെന്ന് മുരളി
ദില്ലി: കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയുടെ കേരളത്തിലെ മുഖ്യശത്രു സിപിഎം അല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
ഏത് സാഹചര്യത്തിലും ബിജെപിയോ അവരെ അനുകൂലിക്കുന്നവരോ കേരളത്തില്‍ നിന്ന് ജയിച്ചുവരില്ലെന്ന് ഹൈക്കമാന്റിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലിയില്‍ പിസിസി പ്രസിഡന്റുമാരുടെയും നിയമസഭാകക്ഷി നേതാക്കളുടെയും യോഗത്തില്‍ പങ്കെടുത്തതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.
പ്രശ്നം തീര്‍ക്കാതെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒന്നിച്ചുകൊണ്ടുപോവാനാവില്ല. ഹൈക്കമാന്റ് തീരുമാനം പ്രഖ്യാപിക്കുകയാണ് ഇനി വേണ്ടത്.
യോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ വിജയസാധ്യതയെ കുറിച്ച് ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications