Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ കേരളത്തില്‍ എല്ലാ സീറ്റിലും മത്സരിയ്ക്കും

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം മത്സരിക്കും. സംസ്ഥാനത്തെ വിവിധ ചെറു പാര്‍ട്ടികളെ കൂടി ഈ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ. രാമന്‍പിള്ള പറഞ്ഞു.

വിജയിയ്ക്കാന്‍ സാദ്ധ്യതയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും സഖ്യം മത്സരിപ്പിയ്ക്കും. പി സി തോമസിന്റെ ഐ.എഫ്.ഡി.പി. ഉള്‍പ്പെടെയുള്ള കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുണ്ടാവുമെന്ന് ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗതീരുമാനിച്ചിട്ടുണ്ട്.

കേരളത്തില്‍ കൂടുതല്‍ ആളുകള്‍ ബി ജെ പിയിലേയ്ക്ക് വരും. ഇതില്‍ പലരും വിവിധ നിലകളില്‍ പ്രശസ്ഥരായിരിയ്ക്കും. അതിനായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മാറാട് പ്രശ്നം ബി.ജെ.പി. വിഷയമാക്കിയില്ലെങ്കിലും അതിന്റെ സ്വാധീനം തിരഞ്ഞെടുപ്പില്‍ ഉണ്ടാകും.

ഒ. രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിന്റെ അര്‍ഥം അദ്ദേഹം ഇവിടെ മത്സരിക്കില്ലെന്നല്ല.

ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന അടല്‍ജി സന്ദേശയാത്രയ്ക്ക് കേരളത്തില്‍ ജനുവരി 23ന് തുടക്കമിടും. പാലക്കാട്ട് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ യാത്ര ഉദ്ഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+