Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടുമ്പഞ്ചോല ആത്മഹത്യയില്‍ മുന്നില്‍

കട്ടപ്പന: ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ ദുരിതവും ദാരിദ്യ്രവും ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല ഗ്രാമത്തെ രാജ്യത്തെ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന പ്രദേശമാക്കി മാറ്റിയിരിക്കുന്നു.

പൈനാവിനെ ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ രേഖകള്‍ വ്യക്തമാക്കുന്നത് ഉടുമ്പഞ്ചോലയിലെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേരില്‍ 52.4 എന്ന നിലയില്‍ കൂടിയിരിക്കുന്നുവെന്നാണ്.

ആത്മഹത്യാ നിരക്കിലെ ദേശീയ ശരാശരി 11.2 ആണെങ്കില്‍ കേരളത്തിലെ ആത്മഹത്യാ നിരക്ക് 30.5 ആണ്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത്- 49.7. ഉടുമ്പഞ്ചോലയിലെത്തുമ്പോഴേക്കും ആത്മഹത്യാ നിരക്ക് പിന്നെയും കൂടുന്നു.

തോട്ടം മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളുമാണ് ഉടുമ്പഞ്ചോലയില്‍ ആത്മഹത്യ കൂടുന്നതിന് കാരണമെന്നാണ് ഇടുക്കിയിലെ സര്‍ക്കാരിതര സംഘടനയായ ഇകോ-കണ്‍സെപ്റ്റ് നടത്തിയ പഠനത്തില്‍ പറയുന്നത്. ജോലിയില്ലാത്തത് സാമ്പത്തിക പ്രശ്നത്തിന് പുറമെ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മനശാസ്ത്രപരമായ ആഘാതം ഏല്പിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

എസ്റേറ്റുകള്‍ അടച്ചുപൂട്ടിയതു മൂലം അനേകം തൊഴിലാളികള്‍ ജോലിയില്ലാത്ത സ്ഥിതിയിലാണ്. തമിഴ്നാടില്‍ നിന്നും വരുന്ന താത്കാലിക തൊഴിലാളികളും ഇവിടെ ധാരാളമായുണ്ട്. ആത്മഹത്യ ചെയ്യുന്ന പലരും പണം പലിശക്ക് കൊടുക്കുന്നവരുടെ കണക്കെണിയില്‍ പെട്ടവരാണ്. തോട്ടം മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ബ്ലേഡ് കമ്പനികള്‍ ഇവിടെ സജീവമാണ്.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയതും ആത്മഹത്യാ നിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ഏലം ഉത്പാദന കേന്ദ്രമായ ഉടുമ്പഞ്ചോലയില്‍ കീടനാശിനി വില്‍ക്കുന്ന കടകള്‍ ഏറെയുണ്ട്. കീടനാശിനികള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതും ആത്മഹത്യ പെരുകുന്നതിന് കാരണമായിട്ടുണ്ട്. ഇവിടെ ആത്മഹത്യ ചെയ്തവരില്‍ 80 ശതമാനം പേരും കീടനാശിനി ഉപയോഗിച്ചാണ് ജീവനൊടുക്കിയതത്. നിരോധിക്കപ്പെട്ട കീടനാശിനികളും ഇവിടത്തെ കടകളില്‍ ലഭ്യമാണ്.

അതേ സമയം പൊലീസിനെ ബന്ധുക്കള്‍ അറിയിക്കാത്തതു മൂലം നാലിലൊന്ന് ആത്മഹത്യകളും അധികൃതര്‍ അറിയാതെ പോവുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+