ടെറോയിഡ് കമ്പനിയുടെ ബസിന് കല്ലേറ്
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ടെറോയിഡ് കമ്പനിയുടെ ബസിന് നേരെ ജനവരി 17 ശനിയാഴ്ച കല്ലേറുണ്ടായി.
കമ്പനിയിലേക്ക് ജീവനക്കാരുമായി പോവുകയായിരുന്ന ബസിന് നേരെയുണ്ടായ കല്ലേറില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
കമ്പനിക്കെതിരെ സമരം നടത്തുന്ന പിരിച്ചുവിടപ്പെട്ട ജീവനക്കാരാണ് കല്ലേറ് നടത്തിയതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. അതേ സമയം തങ്ങളെ കരിതേച്ചു കാണിക്കാന്‍ കമ്പനി അധികൃതര്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകളാണ് കല്ലേറ് നടത്തിയതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
മാസങ്ങളായി ടെറോയ്ഡ് കമ്പനിയിലെ നടക്കുന്ന സമരം അനിശ്ചിതമായി തുടരുകയാണ്. കമ്പനിയും സമരക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.












Click it and Unblock the Notifications