Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ ജനവരി 29ന് വീണ്ടും ചേരും

ദില്ലി: ഇടക്കാ റെയില്‍വെ ബജറ്റും ഇടക്കാല ബജറ്റും അവതരിപ്പിക്കുന്നതിന് ലോക്സഭയും രാജ്യസഭയും ഈ മാസം വീണ്ടും വിളിച്ചുകൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ജനവരി 29ന് ലോക്സഭയും 30ന് രാജ്യസഭ വീണ്ടും വിളിച്ചുചേര്‍ക്കും. ഫിബ്രവരി അഞ്ച് വരെയായിരിക്കും പാര്‍ലമെന്റ് സമ്മേളനം. ഇടക്കാല റെയിവെ ബജറ്റ് ജനവരി 30നും ഇടക്കാല പൊതു ബജറ്റ് ഫിബ്രവരി മൂന്നിനും അവതരിപ്പിക്കും.

സമ്മേളനം വിളിച്ചുകൂട്ടാന്‍ ലോക്സഭാ സ്പീക്കറോടും രാജ്യസഭാധ്യക്ഷനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. തിങ്കളാഴ്ച ഇവര്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കും.

ഇടക്കാല ബജറ്റും വോട്ടോണ്‍ അക്കൗണ്ടും ഒന്നും തന്നെയാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

ഈ മാസത്തെ ആദ്യത്തെ സമ്മേളനമായി ഇതിനെ കണക്കാക്കാനാവില്ലെന്ന് സുഷമ പറഞ്ഞു. ഡിസംബറില്‍ ആരംഭിച്ച ശീതകാല സമ്മേളനം അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അതിന്റെ തുടര്‍ച്ചയായി മാത്രമേ ഈ സമ്മേളനത്തെ കണക്കാക്കാനാവൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+