സാംഗ്മ എന്‍ഡിഎയിലേക്ക്

ദില്ലി: എന്‍.സി.പി. നേതാവ് പി.എ. സാംഗ്മ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തില്‍ ചേരുമെന്ന് ഏതാണ്ട് ഉറപ്പായി.

ഇക്കാര്യം ഇതുവരെ സാംഗ്മ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സോണിയാ ഗാന്ധിയെ നേതാവായി സ്വീകരിയ്ക്കുന്ന ഒരു സഖ്യത്തിനു താന്‍ തയ്യാറല്ലെന്ന് സംശയലേശമെന്യേ സാഗ്മ പറഞ്ഞിട്ടുണ്ട്. എന്‍ സി പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രശ്നം സാഗ്മ, താന്‍ നേതൃത്വം നല്‍കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന രാഷ്ട്രീയ കക്ഷികളുടെ പൊതുവേദിയായ വടക്കുകിഴക്കന്‍ ജനവേദി (എന്‍ഇപിഎഫ്) യുമായി ചര്‍ച്ച നടത്തിയിരുന്നു. വേദിയ്ക്കും സാംഗ്മയുടെ അഭിപ്രായത്തോട് യോജിപ്പാണ്. എന്‍ഡിഎ യോട് യോജിയ്ക്കുന്നതിന് വേദി അനുകൂലമാണ്.

എന്‍ഇപിഎഫ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ജനുവരി 17 ശനിയാഴ്ച സാംഗ്മ ഗുവാഹതിയില്‍ വ്യക്തമാക്കിയിരുന്നു. എന്തായാലും 19 തിങ്കളാഴ്ച ദില്ലിയില്‍ നടക്കുന്ന ജനവേദിയുടെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. എന്‍.സി.പിയുടെ രൂപവല്‍ക്കരണത്തിലും അതിന്റെ ആദര്‍ശങ്ങളിലും അടങ്ങിയിട്ടുള്ള യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്ക് എതിരായി പാര്‍ട്ടി അധ്യക്ഷന്‍ ശരത്പവാര്‍ സഖ്യം ചേരുന്നതാണ് ഇതിനു കാരണമെന്ന് സാംഗ്മ പറഞ്ഞു.

വിദേശീയ ജന്മമുള്ള ഒരാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ അനുവദിക്കുകയില്ല എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിപി രൂപവല്‍ക്കരിച്ചത്. അങ്ങനെയൊരാള്‍ പ്രധാനമന്ത്രിയാവുന്നത് ദേശീയതയുടെയും ദേശഭക്തിയുടേയും ആദര്‍ശങ്ങള്‍ക്ക് എതിരാണെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തില്‍ കക്ഷിയാവാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു. മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ എന്‍ഇപിഎഫ് ആണ് അധികാരത്തിലുള്ളത്.

യഥാര്‍ത്ഥ എന്‍സിപി തന്റേതാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിയ്ക്കാനും സാംഗ്മ ഉദ്ദേശിയ്ക്കുന്നുണ്ട്.

ഛത്തീസ്ഗഢിലെ എന്‍സിപി യും സാംഗ്മയോടൊപ്പമാണ്. വി.സി. ശുക്ലയാണ് അവിടെ എന്‍സിപിയുടെ നേതാവ്.

എന്നാല്‍ ബിഹാറിലെ എന്‍സിപി പവാറിനോടൊപ്പം നില്‍ക്കാനാണ് സാദ്ധ്യത. ഏതായാലും എന്‍സിപിയ്ക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടായിരുന്ന അടിത്തറ ഇതോടെ നശിയ്ക്കുകയാണ്. പാര്‍ട്ടി ഒരു മഹാരാഷ്ട്ര പാര്‍ട്ടിയായി മാറുകയാണെന്ന് വേണം കരുതാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+