തിരുവനന്തപുരത്ത് രാജഗോപാല്‍ സ്ഥാനാര്‍ഥി
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാലിനെ തിരുവനന്തപുരത്തും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭനെ കോഴിക്കോട്ടും ഈയിടെ ബിജെപിയില്‍ ചേര്‍ന്ന എസ്. കൃഷ്ണകുമാറിനെ മാവേലിക്കരയിലും ബിജെപി സ്ഥാനാര്‍ഥിയാക്കിയേക്കും.
ജനവരി 17 ശനിയാഴ്ച കോട്ടയത്ത് തുടങ്ങിയ ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളുണ്ടായത്. കൊല്ലത്ത് പ്രൊഫ. ജയലക്ഷ്മിയെ സ്ഥാനാര്‍ഥിയാക്കാനാണ് ആലോചിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോഴുള്ളസാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ പരമാവധി ശക്തി പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്രമമന്ത്രിയായ രാജഗോപാലിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗം ഞായറാഴ്ചയാണ് സമാപിക്കുന്നത്.












Click it and Unblock the Notifications