സൂപ്പിക്കെതിരെ ഡിവൈഎഫ്ഐ
തൃശൂര്‍: ബിഎഡ് കോളജുകള്‍ അനുവദിക്കുന്നതില്‍ അഴിമതി കാട്ടിയ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി തൃശൂരില്‍ നടക്കുന്ന സംസ്ഥാന യുവജനോത്സവത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
മന്ത്രിയെ തടയില്ലെന്ന് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സേവിയര്‍ ചിറ്റിലപ്പിള്ളി വ്യക്തമാക്കി. യുവജനോത്സവ വേദിയിലെത്തുകയാണെങ്കില്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ നടപടികള്‍ സ്വീകരിക്കുമെന്ന് സേവിയര്‍ പറഞ്ഞു.
അതേ സമയം സംസ്ഥാന യുവജനോത്സവ വേദിയില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കില്ലെന്ന് മന്ത്രി സൂപ്പി പറഞ്ഞു.












Click it and Unblock the Notifications