കരുണാകരന്‍ നേതൃമാറ്റം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: ജനവരി 18 ഞായറാഴ്ച ദില്ലിയിലേക്ക് തിരിക്കുന്ന കെ. കരുണാകരന്‍ ഹൈക്കമാന്റുമായി നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്ല പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ എ. കെ. ആന്റണിയെ നേതൃസ്ഥാനത്തു നിന്ന് മാറ്റിയേ പറ്റൂ.
ജനവരി 20, 21 തീയതികളില്‍ ദില്ലിയില്‍ തങ്ങാന്‍ കരുണാകരനോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.












Click it and Unblock the Notifications