Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ ഞായറാഴ്ച ദില്ലിക്ക്

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒത്തുതീര്‍പ്പിലെത്തുന്നതിനായി നടത്തുന്ന അന്തിമ ചര്‍ച്ച ദില്ലിയില്‍ തുടങ്ങി.

ആഭ്യന്തരവകുപ്പിന്റെ പാര്‍ലമെന്ററികാര്യ സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി കെ. കരുണാകരന്‍ ജനവരി 18 ഞായറാഴ്ച ദില്ലിയിലേക്ക് തിരിക്കും. സോണിയാഗാന്ധിയുമായും എഐസിസി ഉപസമിതി അംഗങ്ങളുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ശനിയാഴ്ചയാണ് അന്തിമചര്‍ച്ച തുടങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ഉപസമിതി അംഗങ്ങളായ അഹമ്മദ് പട്ടേല്‍, പ്രണബ് മുക്കര്‍ജി, ആര്‍. കെ. ധവാന്‍േ എന്നിവരുമായി ഞായറാഴ്ച ചര്‍ച്ച നടത്തി. പ്രശ്നങ്ങള്‍ നീട്ടികൊണ്ടുപോവുന്നതു ശരിയല്ലെന്നും സാധ്യമെങ്കില്‍ ജനവരി 19ന് ഹൈക്കമാന്റ് തീരുമാനം പ്രഖ്യാപിക്കണമെന്നും ഉപസമിതി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുരളി പറഞ്ഞു.

ഞായറാഴ്ച രാത്രിയില്‍ സോണിയാഗാന്ധിയുമായി കരുണാകരന്‍ ചര്‍ച്ച നടത്തിയേക്കും. തിങ്കള്‍, ചൊവ ദിവസങ്ങളില്‍ സോണിയ കശ്മീരിലായിരിക്കും. ഞായറാഴ്ച ചര്‍ച്ച നടന്നില്ലെങ്കില്‍ ബുധനാഴ്ചയേ കരുണാകരന്‍- സോണിയ കൂടിക്കാഴ്ച നടക്കാനിടയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+