Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴ മണ്ഡലത്തിനായി ജേക്കബ് ഗ്രൂപ്പ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ ലോകസഭാ മണ്ഡലം ഇക്കുറി തങ്ങള്‍ക്ക് കിട്ടണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം അവകാശവാദം ഉന്നയിച്ചു.

മൂവാറ്റുപുഴ ലോകസഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ തങ്ങളുടെ എംഎല്‍എമാരാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജേക്കബ് വിഭാഗം സീറ്റിന് അവകാശവാദം ഉന്നയിക്കുന്നത്. കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കായതിനാല്‍ ലോക്സഭാ സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്നാണ് ജേക്കബ് ഗ്രൂപ്പിന്റെ വാദം. മാണി ഗ്രൂപ്പിന് പാലാ നിയമസഭാ മണ്ഡലം മാത്രമാണുള്ളത്.

എന്നാല്‍ മൂവാറ്റുപുഴ മണ്ഡലം വിട്ടുകൊടുക്കാന്‍ മാണി ഗ്രൂപ്പ് തയ്യാറല്ല. മകന്‍ ജോസ് കെ. മാണിയെ മൂവാറ്റുപുഴയില്‍ മത്സരിപ്പിക്കാന്‍ മാണി ആലോചിക്കുന്നതായും അറിയുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച പി. സി. തോമസാണ് നിലവിലുള്ള എംപി. മാണിയുമായി ഇടഞ്ഞ് പാര്‍ട്ടി വിട്ട് ഐഎഫ്ഡിപി രൂപീകരിച്ച പി. സി. തോമസ് എന്‍ഡിഎയുമായി ചേര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനത്തെത്തി. രണ്ടു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.സി. തോമസ് മൂവാറ്റുപുഴയില്‍ നിന്നു ജയിച്ചത്. ഐഎഫ്ഡിപി സ്ഥാനാര്‍ഥിയായി പി. സി. തോമസും മൂവാറ്റുപുഴയില്‍ മത്സരരംഗത്തുണ്ടായേക്കും.

ജനവരി 23ന് മുമ്പായി യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടിക നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 23നുള്ളില്‍ പട്ടിക നല്‍കാന്‍ സാധ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+