സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരും: കോടിയേരി
മലപ്പുറം: നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എപ്പോള്‍ അവിശ്വാസം കൊണ്ടുവരണമെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാാര്യം മറ്റ് കക്ഷികളുമായി ചര്‍ച്ചചെയ്യുന്നതിന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ക്യാബിനറ്റ് ചേര്‍ന്നശേഷം അഞ്ച് ബി.എഡ് കോളേജുകള്‍ക്കുകൂടി അനുമതി കൊടുക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഈ കോളേജുകള്‍ ഏതൊക്കെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.












Click it and Unblock the Notifications