ദുബായ് മേള: പവലിയന്‍ ഉദ്ഘാടനം ചെയ്തു
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റിവലിലെ ഇന്ത്യാ പവലിയന്‍ മന്ത്രി കെ. വി. തോമസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ അഭിവൃദ്ധിയ്ക്കായി മധ്യ-പൂര്‍വ രാജ്യങ്ങളിലെ മലയാളികള്‍ കേരളത്തിന്റെ അംബാസിഡര്‍മാരായി മാറണമെന്ന് കെ. വി. തോമസ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ലോകത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന 10 പ്രദേശങ്ങളിലൊന്നാണ് കേരളം. 2003ല്‍ കേരളത്തിലെത്തിയ വിദേശികളായ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായി. ഈ വര്‍ഷം ഇതിലും കൂടുതല്‍ വര്‍ധനവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്- മന്ത്രി പറഞ്ഞു.
15 ഫുഡ് ഔട്ട്ലെറ്റുകളും 215 സ്റാളുകളുമാണ് ഇന്ത്യാ പവലിനിയനിലുള്ളതെന്ന് സംഘാടകനായ സുനില്‍ ഭാട്ടിയ പറഞ്ഞു.
പവലിയനിലെ വേദിയില്‍ കേരളത്തില്‍ നിന്നുള്ള നൃത്ത സംഘങ്ങളും ദുബായിലെ മലയാളി നര്‍ത്തകരും പരിപാടികള്‍ അവതരിപ്പിച്ചു. കേരളത്തിന്റെ സവിശേഷതകള്‍ പ്രകടമാക്കുന്ന വിധത്തിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications