ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് സൈനികാസ്ഥാനത്തിന് മുന്നില്‍ കാര്‍ബോംബ് സ്ഫോടനം. 16 ഇറാഖികളും രണ്ട് യുഎസ് പട്ടാളോദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
ഇപ്പോള്‍ യുഎസ് സൈനികാസ്ഥാനം പ്രവര്‍ത്തിയ്ക്കുന്ന സദ്ദാമിന്റെ കൊട്ടാരങ്ങളിലൊന്നായ ഗ്രീന്‍ സോണിന്റെ ഗേറ്റിലാണ് സ്ഫോടനമുണ്ടായത്. സദ്ദാമിനെ അറസ്റ് ചെയ്ത ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
സൈനികാസ്ഥാനത്തിലേക്ക് കടക്കാനുള്ള വാഹനനിരകള്‍ക്കുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ഈ കാറും ഉള്‍പ്പെട്ടിരുന്നതായി യുഎസ് സൈനിക വക്താവ് പറഞ്ഞു. പെട്ടെന്ന് വാഹനം പൊട്ടിത്തെറിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications