Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിലെത്തായാല്‍ കോണ്‍ഗ്രസിനെ യുവരക്തം നയിയ്ക്കും

ദില്ലി: തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രായാധിക്യമില്ലാത്ത ഒരാളായിരിയ്ക്കും തങ്ങളെ നയിയ്ക്കുകയെന്ന് കോണ്‍ഗ്രസ് പറയുന്നു. കഴിഞ്ഞ ദിവസം എന്‍ ഡി ടി വി 24-7 എന്ന ചാനലില്‍ ചര്‍ച്ചയ്ക്കിടയില്‍ കപില്‍ സിബിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ആരായിരിയ്ക്കും അതെന്ന് കപില്‍ സിബില്‍ വ്യക്തമാക്കിയില്ല. അത് യുവ നിരയില്‍ നിന്നുള്ള ആളാണോ അതോ മദ്ധ്യവയസ്സ് കഴിഞ്ഞ ആളാണോ എന്നതാണ് അറിയില്ലാത്തത്. യുവ നിരയില്‍ നിന്നുള്ള ആളാണെങ്കില്‍ അത് പ്രീയങ്കയായിരിയ്ക്കും. മദ്ധ്യവയസ്സ് കഴിഞ്ഞ ആളാണെങ്കില്‍ അത് മന്‍മോഹന്‍ സിഹായിരിയ്ക്കും.

ഇന്ത്യയിലെ 30 ശതമാനത്തോളം ജനങ്ങള്‍ 18 നും 25 നും ഇടയ്ക്ക് പ്രായമുള്ളവരാണെന്ന വസ്തുത വ്യക്തമാക്കിക്കൊണ്ടാണ് കപില്‍ സിബില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഈതന്ത്രം മുന്നില്‍ കണ്ട് ബി ജെ പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായ എ.ബി.വാജ്പേയിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് കണ്ടിരിയ്ക്കുന്ന വിഷയം പ്രയാധിക്യം തന്നെയാണ്. ആസന്നമായിരിയ്ക്കുന്ന തെരഞ്ഞെടുപ്പിലും വാജ്പേയി നയിക്കുമെന്ന് ബി.ജെ.പി. വ്യക്തമാക്കിയതോടെയാണ് പ്രായപ്രശ്നം ഉന്നയിയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ബി ജെ പി വിരുദ്ധര്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ പൊതു നേതാവില്ലെന്നാണ് ബി ജെ പിയുടെ ആരോപണം. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് അവര്‍ വാജ്പേയിയുടെ പ്രായം പ്രശ്നമായി ഉന്നയിയ്ക്കുന്നത്. പത്രസമ്മേളനങ്ങളില്‍ ഈ വിഷയം കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ഈ പ്രശ്നം അവതരിപ്പിച്ചു കഴിഞ്ഞു.

വാജ്പേയിയുടെ ഭരണ-നയതന്ത്ര പരിചയം കാരണം പ്രായം പ്രശ്നമായി ഉന്നയിയ്ക്കുന്നത് പൊലിയ്ക്കില്ലെന്നാണ് ബി ജെ പി കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+