Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് ആക്രമണം: വധശിക്ഷയ്ക്ക് സ്റേ

ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഒരാള്‍ക്ക് ദില്ലി ഹൈകോടതി നല്‍കിയിരുന്ന വധശിക്ഷ സുപ്രീം കോടതി സ്റേ ചെയ്തു. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഷൗക്കത്ത് ഹുസൈന്‍ ഗുരു നല്‍കിയ കേസിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ദില്ലി ഹൈക്കോടതി കുറ്റവിമുക്തരാക്കിയ ഗുരുവിന്റെ ഭാര്യ നവ്ജ്യോത് സന്ധു, ദില്ലി സര്‍വകലാശാലയിലെ അദ്ധ്യാപകനായ എസ്.എ.ആര്‍. ഗീലാനി എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരെ വെറുതെ വിട്ടതിനെ ചോദ്യംചെയ്തുകൊണ്ട് ദില്ലി പൊലീസ് നല്‍കിയ കേസിലാണ് ഈ നോട്ടീസ്. കോടതിയുടെ അനുമതി ഇല്ലാതെ ഇന്ത്യ വിടരുതെന്ന് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വധശിക്ഷ വിധിയ്ക്കപ്പെട്ട നാലാം പ്രതിയായ മുഹമ്മദ് അഫ്സല്‍ ഇതുവരെ അതിനെ ചോദ്യംചെയ്ത് കേസ് നല്‍കിയിട്ടില്ല. ജസ്റിസ് എസ്. എം. വരിവായ, എച്ച് കെ സേമ എന്നിവരടങ്ങിയ ബഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്.

2001 ഡിസംബര്‍ 13 നായിരുന്നു പാര്‍ലമെന്റ് കെട്ടിടത്തില്‍ തീവ്രവാദി ആക്രമണം ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+