കരുണാകരന്‍-സോണിയ ചര്‍ച്ച ചൊവാഴ്ച
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അന്തിമചര്‍ച്ചയുടെ ഭാഗമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി കെ. കരുണാകരനുമായി ജനവരി 20 ചൊവാഴ്ച ചര്‍ച്ച നടത്തും.
തിങ്കളാഴ്ച സോണിയാഗാന്ധി കശ്മീരിലായിരിക്കും. മടങ്ങിവന്നതിന് ശേഷം ചൊവാഴ്ച വൈകീട്ടോടെ കരുണാകരനുമായി ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ആഭ്യന്തരവകുപ്പിന്റെ പാര്‍ലമെന്ററി സമിതി യോഗത്തില്‍ പങ്കെടുക്കാനായാണ് കരുണാകരന്‍ ഞായറാഴ്ച ദില്ലിയിലെത്തിയതെങ്കിലും ഹൈക്കമാന്റുമായി അന്തിമചര്‍ച്ച നടത്തുക എന്നതു കൂടിയാണ് അദ്ദേഹത്തിന്റെ ദൗത്യം. ഞായറാഴ്ച എഐസിസി ഉപസമിതിയുമായി കരുണാകരന്‍ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് ചൊവാഴ്ച സോണിയാഗാന്ധി-കരുണാകരന്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
കരുണാകരനുമായും കെ. മുരളീധരനുമായും എഐസിസി ഉപസമിതി തിങ്കളാഴ്ച ഒരു വട്ടം കൂടി ചര്‍ച്ച നടത്തും.
കെ. മുരളീധരന് ധനമന്ത്രി സ്ഥാനം നല്‍കികൊണ്ടുള്ളതാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്നാണ് അറിയുന്നത്. ഒത്തുതീര്‍പ്പ് നിര്‍ദേശം അംഗീകരിക്കണമെന്ന് ഹൈക്കമാന്റ് എ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പില്‍ നിന്നുള്ള നേതാവിനെയായിരിക്കും നിയമിക്കുക.












Click it and Unblock the Notifications