പിഎസ്സി ചോര്‍ച്ച: അന്വേഷണം മറ്റു ജില്ലകളിലേക്കും
തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് നടത്തിയ പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
ജനവരി 19 തിങ്കളാഴ്ച കെ. സി. വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പിഎസ്സിയുമായി ആലോചിച്ചായിരിക്കും അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം ചോദ്യപേപ്പര്‍ ചോര്‍ന്ന പ്രശ്നത്തില്‍ പിഎസ്സി ചെയര്‍മാനെ ഇംപീച്ച് ചെയ്യണമെന്ന് കെ. സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications