Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎഡ് കോളജ്: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ബിഎഡ് കോളജ് പ്രശ്നത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജനവരി 19 തിങ്കളാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ബിഎഡ് കോളജ് അനുവദിച്ചതിലെ അഴിമതി പുറത്തുകൊണ്ടുവരുന്നതിന് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സഭ ബഹിഷ്കരിച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

നിയമസഭാ സമ്മേളനം തുടങ്ങിയ ജനവരി 15 വ്യാഴാഴ്ച ബിഎഡ് കോളജ് അനുവദിക്കുന്നതില്‍ അഴിമതി കാട്ടിയ മന്ത്രി സൂപ്പി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി പ്രതിപക്ഷം അല്പനേരം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+