Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകജലസമ്മേളനം 21 മുതല്‍ പ്ലാച്ചിമടയില്‍

പാലക്കാട്: നമ്മുടെ വിലയേറിയ മണ്ണും വെള്ളവും വായുവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്ലാച്ചിമടയില്‍ നടക്കുന്ന ലോക ജലസമ്മേളനം ജനവരി 21ന് ഫിന്‍ലാന്റിലെ മുന്‍ പരിസ്ഥിതിമന്ത്രി സതു ഹസ്സി ഉദ്ഘാടനം ചെയ്യും.

സമ്മേളനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം എം. ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ രണ്ടാം ദിവസം വെള്ളവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാര്‍ പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തക വന്ദനാശിവ ഉദ്ഘാടനം ചെയ്യും.

ജനവരി 22ന് നടക്കുന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ നിര്‍വഹിക്കും. സുകുമാര്‍ അഴീക്കോട് അധ്യക്ഷത വഹിക്കും.

കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ്, ജനതാദള്‍ നേതാവ് എം. പി. വീരേന്ദ്രകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ പൊതുയോഗത്തില്‍ സംസാരിക്കും.

സമ്മേളനത്തിന്റെ സമാപന ചടങ്ങ് പുതുശേരി പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ ജനവരി 23ന് നടക്കും. സമാപന ചടങ്ങില്‍ പ്ലാച്ചിമട പ്രഖ്യാപനം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+