ചന്ദ്രിക കുമാരതുംഗെ കെ.കെ. വേണുഗോപാലിന്റെ ഉപദേശം തേടി
കൊളംബോ: ശ്രീലങ്കാ പ്രസിഡണ്ട് ചന്ദ്രിക കുമാരതുഗെ സുപ്രീം കോടതിയിലെ വക്കീലും മലയാളിയുമായ കെ. കെ. വേണുഗോപാലിന്റെ അഭിപ്രായം തേടി. തമിഴ് പുലികള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതായിരുന്നു വിഷയം.
ഇന്ത്യയില്‍ വ്യവസായ താല്പര്യമുള്ള ലക്ഷ്മണ്‍ കദിര്‍ഗാമറായിരുന്നു ഈ കൂടിക്കാഴ്ചയ്ക്ക് കാരണക്കാരന്‍. ലക്ഷ്മണ്‍ ചന്ദ്രികയുടെ ഉപദേഷ്ടാവാണ്. നാലു മണിക്കൂര്‍ നീണ്ട കൂടിയാലോചനയില്‍ ശ്രീലങ്കയിലെ ചില നിയമവിദഗ്ധരും പങ്കെടുത്തു.
ശ്രീലങ്കയുടെ അഖണ്ഡത നിലനിര്‍ത്തിക്കൊണ്ടുതന്നെ പുലികളുടെ ആവശ്യം നിറവേറ്റാന്‍ സാധിക്കുമോ എന്നാണ് ചന്ദ്രികയ്ക്ക് അറിയേണ്ടിയിരുന്നത്. വടക്കുകിഴക്കന്‍ ശ്രീലങ്കയില്‍ ഇടക്കാല സ്വയംഭരണ അഥോറിറ്റി അനുവദിക്കണമെന്ന തമിഴ്പുലികളുടെ ആവശ്യത്തെക്കുറിച്ചാണ് വേണുഗോപാലിന്റെ ഉപദേശം ചന്ദ്രിക തേടിയത്. സ്വയം ഭരണത്തിനുള്ള പുലികളുടെ ആവശ്യം പ്രത്യേക രാഷ്ട്രം ആവശ്യപ്പെടുന്നതിനുള്ള മുന്നോടിയാണെന്നാണ് ചന്ദ്രികയുടെ നിലപാട്.
ശ്രീലങ്കയിലെ ദിനപത്രമായ സണ്‍ഡെ ടൈംസ് ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മുന്‍ വിദേശമന്ത്രി കൂടിയായ കദിര്‍ഗാമര്‍ ചന്ദ്രികയുടെ വിശ്വസ്തനാണ്. എല്‍.ടി.ടി.ഇ.യുമായി ചര്‍ച്ച നടത്തണമെന്ന് ചന്ദ്രിക നേതൃത്വം നല്കുന്ന മുന്നണിയായ പീപ്പിള്‍സ് അലയന്‍സി ലെ ചില കക്ഷികള്‍തന്നെ ആവശ്യമുയര്‍ത്തിയതാണ് തിരക്കിട്ട കൂടിയാലോചനയ്ക്കു കാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications