കൃഷ്ണമൂര്‍ത്തി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍
ദില്ലി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ടി.എസ്. കൃഷ്ണമൂര്‍ത്തിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോഴത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം. ലിംഗ്ദോയുടെ കാലാവധി ഫിബ്രവരി ഏഴിന് അവസാനിക്കുന്നതോടെ കൃഷ്ണമൂര്‍ത്തി ചുമതലയേല്ക്കും.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് കൃഷ്ണമൂര്‍ത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കൃഷ്ണമൂര്‍ത്തി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇതാദ്യമായാണ് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഒരു ഉദ്യോഗസ്ഥന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്ഥാനത്തെത്തുന്നത്.
2005 മെയ് വരെയാണ് കൃഷ്ണമൂര്‍ത്തിയുടെ കാലാവധി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഏറ്റവും സീനിയര്‍ ആയ കൃഷ്ണമൂര്‍ത്തിയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതോടെ സര്‍ക്കാര്‍ ഇതുവരെയുള്ള കീഴ്വഴക്കം പാലിച്ചിരിക്കുകയാണ്.












Click it and Unblock the Notifications