പ്രിയങ്കയുടെ അമേഠി പര്യടനം ബുധനാഴ്ച മുതല്‍
ലക്നോ: പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേഠിയില്‍ പ്രിയങ്കാഗാന്ധി ജനവരി 21 ബുധനാഴ്ച മുതല്‍ പര്യടനം നടത്തും.
പ്രിയങ്ക രണ്ടോ മൂന്നോ ദിവസം അമേഠിയിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമ്മ സോണിയയ്ക്ക് വേണ്ടി പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു. പ്രിയങ്ക അമേഠിയിലെത്തുമ്പോഴൊക്കെ അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്ന ഊഹാപോഹങ്ങള്‍ ഉണ്ടാവാറുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രിയങ്ക അമേഠിയില്‍ പര്യടനം നടത്തുന്നത് പ്രാധാന്യത്തോടെയാണ് രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നത്.












Click it and Unblock the Notifications