സാംഗ്മയുടെ വടക്ക് കിഴക്കന്‍ ഫോറം എന്‍.ഡി.എയിലേയ്ക്ക്
ദില്ലി: ദേശീയ ജനാധിപത്യ സഖ്യവുമായി കൂടാന്‍ പി.എ. സാംഗ്മയുടെ വടക്ക് കിഴക്കന്‍ രാഷ്ട്രീയ ഫോറം (എന്‍. ഇ. പി. എഫ്) തീരുമാനിച്ചു.
എന്‍.സി.പി നേതാവായ സാംഗ്മ പവാറിന്റെ കോണ്‍ഗ്രസ് അനുകൂല നയത്തില്‍ പ്രതിഷേധിച്ചാണ് പുത്തന്‍ നിലപാട് സ്വീകരിയ്ക്കുന്നത്. ഫോറത്തന്റെ സ്ഥാപകനാണ് സാംഗ്മ. സാംഗ്മയുടെ നിലപാടിനെ ജനുവരി 19 തിങ്കളാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഫോറം യോഗം പൂര്‍ണമായി പിന്തുണച്ചു.
ദേശീയ ജനാധിപത്യ സഖ്യവുമായി കൂട്ടുണ്ടാക്കുന്നതിന്റെ മുന്നോടിയായി സാംഗ്മ പ്രധാനമന്ത്രി വാജ്പേയിയെ കണ്ടിരുന്നു.
എന്‍. സി. പിയുടെ ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. സാംഗ്മയ്ക്കും വി.സി.ശുക്ലയ്ക്കും പവാറിന്റെ നിലപാടിനോട് യോജിപ്പില്ല. എന്‍.സി.പിയുടെ ഭാവി പരിപാടികളെ കുറിച്ച് ശരദ് പവാര്‍ ജനുവരി24നു സാംഗ്മയുമായുംവി.സി. ശു യുമായി ചര്‍ച്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാന ത്തില്‍ നിന്നു പവാര്‍ പിന്മാറിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് സാംഗ്മ പറയുന്നത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി നിലകൊള്ളുന്ന സ്വതന്ത്ര കക്ഷികളുടെ രാഷ്ട്രീയ വേദിയെന്ന നിലയി ലാകും വടക്ക് കിഴക്കന്‍ രാഷ്ട്രീയ ഫോറം എന്ന് ചെയര്‍മാനായ നാഗാലാന്‍ഡ് മുഖ്യമ ന്ത്രി നെയ്ഫ്യു റിയോ പറഞ്ഞു. സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് എന്‍. ഡി. എ. കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍. കെ. അഡ്വാനി, ബി. ജെ. പി. അധ്യക്ഷന്‍ വെങ്കയ്യ നായിഡു എന്നിവരുമായി ചര്‍ച്ച നട ത്താന്‍ റിയോയെ എന്‍. ഇ. പി. എഫ്. നിര്‍വാഹക സമിതി ചുമതലപ്പെടുത്തി.
ഫോറം കൂടുതല്‍ വിപുലമാക്കുക എന്ന ലക്ഷ്യവും ഉണ്ട്. ഇതിന്റെ ഭാഗമായി അസം ഗണ പരിഷത്തിനെ (എ. ജി. പി) എന്‍. ഇ. പി. എഫിലേക്കു ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 28 മുതല്‍ 30 വരെ ചേരുന്ന എ. ജി. പി. വാര്‍ഷിക യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സാംഗ്മ വ്യക്തമാക്കി.
സാങ്മയുടെ നേതൃത്വ ത്തിലുള്ള എന്‍. സി. പി. വിഭാഗം, ബി. ജെ. പി, നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്, മി സോ നാഷനല്‍ ഫ്രണ്ട്, ജനതാദള്‍ (യു), സമത തുടങ്ങി 17 പാര്‍ട്ടികളാണ് എന്‍. ഇ. പി. എഫിലുള്ളത്.












Click it and Unblock the Notifications