കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ജിസിഡിഎ ഭവനപദ്ധതി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി നഗരത്തില്‍ ഭവനനിര്‍മാണ പദ്ധതി നടപ്പിലാക്കുന്നതിനായി ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ)യും ദേശീയ ഭവനനിര്‍മാണ ബാങ്കും ധാരണയിലെത്തി.

ദേശീയ ഭവനനിര്‍മാണ ബാങ്ക് പദ്ധതി നടപ്പിലാക്കുന്നതിനായി ജിസിഡിഎയ്ക്ക് വായ്പ നല്‍കും. ഇതുസംബന്ധിച്ച് ജിസിഡിഎ അധികൃതരും ദേശീയ ഭവനനിര്‍മാണ ബാങ്ക് ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

ഭവനനിര്‍മാണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ദേശീയ ഭവനനിര്‍മാണ ബാങ്ക്.

വിവിധ തരത്തിലുള്ള താമസസൗകര്യങ്ങളുടെ നിര്‍മാണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാല്‍ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭൂമി കിട്ടാത്തത് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസമായി നില്‍ക്കുന്നു.

സ്വകാര്യഉടമകളില്‍ നിന്നും ഭൂമി വാങ്ങുന്ന കാര്യം ജിസിഡിഎ പരിഗണിച്ചുവരികയാണെന്ന് ജിസിഡിഎ മുഖ്യആസൂത്രക എലിസബത്ത് ഫിലിപ് പറഞ്ഞു. ഭൂമി നല്‍കുന്നവര്‍ക്ക് പദ്ധതിയില്‍ ഓഹരി നല്‍കും. ചില സ്വകാര്യഭൂവുടമകള്‍ തങ്ങളെ സമീപിച്ചിട്ടുണ്ട്.

മൂന്ന് സെന്റ് ഒമ്പത് സെന്റ് വരെയുള്ള 200 പ്ലോട്ടുകള്‍ ജിസിഡിഎ ലേലം ചെയ്തിട്ടുണ്ട്. രാമേശ്വരത്തും തൃക്കാക്കരയിലും കൊച്ചി നഗരത്തിലുമുള്ള പ്ലോട്ടുകള്‍ വളരെ പെട്ടെന്നാണ് വിറ്റുപോയത്. ആലുവയ്ക്കടുത്ത് എടത്തലയില്‍ ഏതാനും പ്ലോട്ടുകള്‍ വില്‍ക്കാന്‍ ബാക്കിയുണ്ട്. മറൈന്‍ ഡ്രൈവിലും മൂന്ന് പ്രധാന പ്ലോട്ടുകള്‍ വിറ്റിരുന്നു. ഇപ്പോള്‍ ജിസിഡിഎയ്ക്ക് എടത്തലയില്‍ അരയേക്കറും തൃക്കാക്കരയില്‍ നാലര ഏക്കറും രാമേശ്വരത്ത് 25 ഏക്കറും സ്ഥലമുണ്ട്. 53 കോടിയുടെ കടത്തിലാണ് ജിസിഡിഎ ഇപ്പോള്‍. പ്രശ്നം പരിഹരിക്കുന്നതിന് സിന്റിക്കേറ്റ് ബാങ്കുമായി ജിസിഡിഎ ചര്‍ച്ച നടത്താനൊരുങ്ങുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X