കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വാശ്രയ ബിഎഡ് കോളജുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു.

കേസില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കെ. മോഹന്‍ദാസ്, കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറി കെ. ശാന്തകുമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റിസ് സി. എന്‍. രാമചന്ദ്രന്‍നായരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജനവരി 27ന് ഇരുവരും ഹൈക്കോടതിയില്‍ ഹാജരാവണം.

ഇതുസംബന്ധിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിക്കും. ഇതിന് മുന്നോടിയായി സര്‍ക്കാര്‍ ലിസ്റില്‍ ഉള്‍പ്പെടുത്തിയ യോഗ്യതയില്ലാത്ത കോളജുകളുടെ ലിസ്റ് സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോളജിന് അനുമതി കിട്ടാന്‍ അര്‍ഹതയുള്ള മാനേജ്മെന്റുകള്‍ അവഗണിക്കപ്പെട്ടുവെന്ന് രേഖകളില്‍ നിന്ന് വ്യക്തമാവുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബിഎഡ് കോളജ് അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഏതാനും ഹര്‍ജികളിന്മേലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X