Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ഡിമാന്റുകളുമായി കരുണാകരന്‍

ദില്ലി: ആന്റണി ആഭ്യന്തരവും ശങ്കരനാരായണന്‍ ധനകാര്യവകുപ്പും ഒഴിയണമെന്ന് കെ. കരുണാകരന്‍. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നും കരുണാകരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം എഐസിസി ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കരുണാകരന്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ജനവരി 20 ചൊവാഴ്ച വൈകീട്ട് സോണിയാഗാന്ധിയും കരുണാകരനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പ്രശ്നംപരിഹരിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു.

കെ. മുരളീധരന് മന്ത്രിസ്ഥാനം നല്കി ഗ്രൂപ്പ് പ്രശ്നങ്ങള്‍ തല്ക്കാലം ഒതുക്കിത്തീര്‍ക്കുക എന്ന ഫോര്‍മുലയാണ് എഐസിസി പ്രതിനിധികളും കരുണാകരനും ചര്‍ച്ച ചെയ്തതെന്നറിയുന്നു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നേതൃമാറ്റപ്രശ്നം ഉന്നയിക്കില്ലെന്നും കരുണാകരന്‍ സൂചനനല്കിയതായി അറിയുന്നു.

പാര്‍ട്ടിയുടെയും ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും താല്പര്യത്തിന് വിരുദ്ധമായ നിലപാട് താന്‍ കൈക്കൊള്ളില്ലെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം കരുണാകരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+