രമേശ് ചെന്നിത്തല പ്രത്യേകക്ഷണിതാവ്
ദില്ലി: രമേശ് ചെന്നിത്തലയെ എഐസിസി പ്രവര്‍ത്തകസമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. അശോക് ഗെലോട്ട്, ദിഗ്വിജയ്സിംഗ്, പ്രിയരഞ്ജന്‍ ദാസ്മുന്‍ഷി എന്നിവരാണ് മറ്റ് ക്ഷണിതാക്കള്‍.
രമേശ് സ്വതന്ത്രചുമതലയുള്ള എഐസിസി സെക്രട്ടറി എന്ന സ്ഥാനത്തിരിക്കുമ്പോഴാണ് പ്രത്യേകക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് തുടരും.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര നഗര്‍ ഹാവേലി, ഗോവ, ദാമന്‍, ദിയു, ലക്ഷദ്വീപ് എന്നിവയ്ക്ക് പുറമേ ദക്ഷിണേന്ത്യയിലെ പാര്‍ട്ടി പരിപാടികളുടെ നടത്തിപ്പ് ചുമതലയും രമേശ് ചെന്നിത്തലയ്ക്കായിരിക്കും.
ബല്‍റാം ജക്കര്‍, ചൗധരി ബീരേന്ദ്രസിംഗ്, പ്രിഥ്വിരാജ് ചവാന്‍ എന്നിവരെയും പ്രത്യേകക്ഷണിതാക്കളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, വയലാര്‍ രവി തുടങ്ങിയ 23 സ്ഥിരം അംഗങ്ങളും കെ. കരുണാകരന്‍ ഉള്‍പ്പെടെ നാല് സ്ഥിരം ക്ഷണിതാക്കളും പി.എം. സഈദ്, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 18 പ്രത്യേക ക്ഷണിതാക്കളും ആണ് ഉള്ളത്.












Click it and Unblock the Notifications