Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എന്‍ഡിപിയില്‍ അഭിപ്രായഭിന്നത

കൊല്ലം: പിന്നോക്ക സമുദായ വിമോചന മുന്നണി വീണ്ടും ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ജനവരി 23 വെള്ളിയാഴ്ച ചേരുന്ന എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തേക്കും.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച് എസ്എന്‍ഡിപി നേതൃത്വം പുലര്‍ത്തുന്ന നിശബ്ദത സംഘടനയില്‍ പ്രതിഷേധമുയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യം സംബന്ധിച്ചും പിന്നോക്ക സമുദായ വിമോചന മുന്നണി സംബന്ധിച്ചും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് അഡ്വ. സി. കെ. വിദ്യാസാഗര്‍ക്കും വ്യത്യസ്ത നിലപാടുകളാണുള്ളത്.

മുസ്ലിം ലീഗ് എസ്എന്‍ഡിപിയുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ പിന്നോക്ക സമുദായ വിമോചന മുന്നണി ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനേക്കാള്‍ ഇപ്പോള്‍ ബിഎഡ് കോളജ് പ്രശ്നമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം വിദ്യാസാഗര്‍ വ്യത്യസ്ത നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. പിന്നോക്ക സമുദായങ്ങളുടെ ഐക്യത്തിന് വേണ്ടിയാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് പിന്നോക്ക സമുദായങ്ങളുടെ സംയുക്തശ്രമം ആവശ്യമാണെന്നും വിദ്യാസാഗര്‍ പറഞ്ഞു.

അധികാരത്തിലിരുക്കുമ്പോള്‍ മുസ്ലിം ലീഗ് മുന്നോക്കവും പ്രതിപക്ഷത്തിരിക്കുമ്പോള്‍ പിന്നോക്കവുമാണെന്ന് മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ചുകൊണ്ട് വിദ്യാസാഗര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+