സ്കൂള്‍ യുവജനോത്സവത്തിന് തുടക്കമായി
തൃശൂര്‍: 44-ാം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് ജനവരി 20 ചൊവാഴ്ച രാവിലെ തൃശൂരില്‍ തുടക്കമായി. ചൊവാഴ്ച രാവിലെ യുവജനോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാകയുയര്‍ത്തി.
ഉച്ചയ്ക്ക് രണ്ട് മണിയോടെ സാംസ്കാരിക ഘോഷയാത്ര തുടങ്ങി. തുടര്‍ന്ന് കോര്‍പ്പറേഷന്‍ സ്റേഡിയത്തിലെ മുഖ്യവേദിയില്‍ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
മോഹിനിയാട്ടം, ഗാനമേള എന്നീ ഇനങ്ങളിലാണ് ചൊവാഴ്ച മത്സരങ്ങള്‍ നടക്കുന്നത്. കലോത്സവം അഞ്ച് ദിവസം നീണ്ടുനില്‍ക്കും.
139 ഇനങ്ങളിലായി 4500ഓളം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 12 വേദികളിലായാണ് മത്സരം നടക്കുന്നത്.
യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് മന്ത്രി നാലകത്ത് സൂപ്പിയെത്തുമ്പോള്‍ കരിങ്കൊടി കാണിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ച പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications