കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈസ്റ്വെസ്റ് വീണ്ടും കൊച്ചിയില്‍ നിന്ന്

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഈസ്റ് വെസ്റ് എയര്‍ലൈന്‍സ് ഫിബ്രവരി 28 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും.

രാജ്യത്തെ പ്രധാന റൂട്ടുകളിലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ഫിബ്രവരി 28ന് മുംബൈ-കൊച്ചി, ദില്ലി-കൊച്ചി റൂട്ടുകളിലെ സര്‍വീസുകള്‍ പുനരാരംഭിക്കും. ഏതാനു മാസങ്ങള്‍ക്കുള്ളില്‍ ഈസ്റ്വെസ്റ് 34 റൂട്ടുകളിലെ ആഭ്യന്തര സര്‍വീസുകളും വീണ്ടും തുടങ്ങും.

അന്താരാഷ്ട്ര സര്‍വീസുകള്‍ ഉടന്‍ തന്നെ തുടങ്ങുമെന്ന് ഈസ്റ് വെസ്റ് ചെയര്‍മാന്‍ നാസര്‍ അബ്ദുള്‍ വാഹിദ് പറഞ്ഞു. അയല്‍രാജ്യങ്ങളിലേക്കും ഗള്‍ഫിലേക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. സര്‍വീസുകള്‍ പുനരാംരഭിക്കുന്നതിനായി 50 വിമാനങ്ങള്‍ കമ്പനി വാങ്ങുമെന്ന് വാഹിദ് അറിയിച്ചു.

രാജ്യത്ത് ആഭ്യന്തര മേഖലയില്‍ സര്‍വീസ് തുടങ്ങിയ ആദ്യത്തെ സ്വകാര്യവിമാനകമ്പനിയാണ് ഈസ്റ്വെസ്റ് എയര്‍ലൈന്‍സ്. 1992ലാണ് ഈസ്റ്വെസ്റ് സര്‍വീസ് തുടങ്ങിയത്. 1996ല്‍ സര്‍വീസുകള്‍ നിര്‍ത്തി.

1995ല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ തക്കിയുദ്ദീന്‍ വാഹിദ് മുംബൈയില്‍ വധിക്കപ്പെടുകയും സാമ്പത്തിക പ്രശ്നങ്ങള്‍ കമ്പനിയെ പിടികൂടുകയും ചെയ്തതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. വര്‍ക്കല സ്വദേശിയാണ് തഖിയുദ്ദീന്‍ വാഹിദ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X